കോഴിക്കോട് മൂടാടിയിൽ തോണി മറിഞ്ഞ് യുവാവിനെ കാണാതായി. മുത്തായത്ത് കോളനിയിലെ ഷിഹാബിനെയാണ് കാണാതായതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഉരുപുണ്യകാവ് ക്ഷേത്രത്തിന് അടുത്ത് ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത് . മത്സ്യബന്ധനം കഴിഞ്ഞ് കരക്കടുക്കാറായപ്പോൾ തോണി തലകീഴായി മറിയുകയായിരുന്നു. തോണിയിലുണ്ടായിരുന്നത് മൂന്നുപേരാണ്. രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. യുവാവിനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. പൊലീസ്, അഗ്നിരക്ഷ സേന, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.