മഹിളാമോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്; ബിജെപി പ്രവർത്തകനാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പിൽ

പാലക്കാട്ടെ മഹിളാമോർച്ച നേതാവ് ശരണ്യയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത് . ബിജെപി പ്രവർത്തകൻ പ്രജീവ് ആണ് ആത്മഹത്യക്ക് കാരണമെന്നാണ് കുറിപ്പിൽ പറയുന്നത്. പ്രജീവിനെ വെറുതെ വിടരുതെന്നും ശിക്ഷ വാങ്ങി കൊടുക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ ശരണ്യ പറയുന്നു. പ്രജീവ് തന്നെ കുറ്റക്കാരി ആക്കിയെന്നും ഇതാണ് ജീവനൊടുക്കാൻ കാരണം. പ്രജീവിന് പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും വിവരങ്ങൾ തൻ്റെ ഫോണിലുണ്ടെന്നും ശരണ്യ ആത്മഹത്യ കുറുപ്പിൽ വ്യക്തമാക്കുന്നു. ഇന്നലെ വൈകുന്നേരമാണ് ശരണ്യ ആത്മഹത്യ ചെയ്തത് . പ്രദേശിക ബിജെപി നേതാവിന്റെ പേര് എഴുതിവെച്ചാണ് മഹിള മോർച്ച പാലക്കാട് നിയോജക മണ്ഡലം ട്രഷറർ ശരണ്യ ആത്മഹത്യ ചെയ്തത്. പ്രജീവിന്റെ പേരാണ് ആത്മഹത്യ കുറിപ്പിലുള്ളത്. അഞ്ചു പേജുള്ള ആത്മഹത്യ കുറിപ്പ് പൊലീസ് കസ്റ്റഡിയിലാണ്. ശരണ്യയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ബിജെപി നേതാവ് പ്രജീവ് ആണെന്ന് കുടുംബം ആരോപിച്ചിരുന്നു. തന്നെ പ്രജീവ് ഉപയോഗപ്പെടുത്തിയെന്ന് ശരണ്യ ആത്മഹത്യ കുറിപ്പിൽ എഴുതി വെച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബിജെപി നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്.