ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ MLA സ്ഥാനം രാജിവെക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയാണ്. ഇന്ത്യയുടെ ഭരണഘടന ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്ത് എഴുതിച്ചതാണെന്ന സജി ചെറിയാൻ്റെ വിവരക്കേട് മാപ്പർഹിക്കുന്നില്ല. “ജനാധിപത്യവും മതേതരത്വവും കുന്തവും കുടച്ചക്രവും .. എന്ന് പറഞ്ഞ് ഭരണഘടനയെ അധിക്ഷേപിച്ച മന്ത്രിയ്ക്കും അതിനെ അനുകൂലിക്കുന്ന സിപിഎമ്മിലെ സകല ഭരണഘടനാ വിരുദ്ധർക്കും സൗജന്യമായി ഇന്ത്യൻ ഭരണഘടനയുടെ ചരിത്രവും രൂപപ്പെടലും പഠിപ്പിച്ചു കൊടുക്കാൻ കെപിസിസി തയ്യാറാണ്.
എത്രയും വേഗം സജി ചെറിയാനെ പുറത്താക്കാൻ CPM തയ്യാറാകണം. സംരക്ഷിക്കാനാണ് തീരുമാനമെങ്കിൽ പ്രതിപക്ഷം നിയമനടപടികളിലൂടെ മന്ത്രിയെ പുറത്താക്കിയിരിക്കും.