നിങ്ങളുടെ വാച്ച് പറഞ്ഞ് തരും നിങ്ങൾക്ക് പനി ഉണ്ടോ?പനി വരുവാനുള്ള ലക്ഷണം ഉണ്ടോ എന്ന്.

നിങ്ങളുടെ വാച്ച് പറഞ്ഞ് തരും നിങ്ങൾക്ക് പനി ഉണ്ടോ ? പനി വരുവാനുള്ള ലക്ഷണം ഉണ്ടോ എന്ന്. ആപ്പിളിന്റെ ഇനി വരാനിരിക്കുന്ന വാച്ച് 8 (Apple Watch 8) സ്മാർട്ട് വാച്ച് സീരീസിന് ഈ പ്രത്യേകതയുണ്ടെന്നാണ് പുതിയ വാര്‍ത്ത. ആപ്പിൾ (Apple) അനലിസ്റ്റും ബ്ലൂംബെർഗിന്റെ ടെക് റിപ്പോര്‍ട്ടറുമായ മാർക്ക് ഗുർമാനാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വാച്ച് സീരീസ് 8 ശരീര താപനിലയിലെ വർദ്ധനവ് നിരീക്ഷിക്കാനുള്ള സെന്‍സര്‍ ഉണ്ടാകും. എന്നാല്‍ ഇതിലെ റീഡിംഗ് അന്തിമ വിധിയായി കാണരുത്. ആപ്പിളിന്റെ സ്മാർട്ട് വാച്ചിന് അസാധാരണമായ എന്തെങ്കിലും താപവ്യത്യാസം കണ്ടെത്തിയാൽ ഡോക്ടറോട് സംസാരിക്കാനോ തെർമോമീറ്റർ ഉപയോഗിക്കാനോ ഇത് അവസരം നല്‍കും.

അതേ സമയം ആപ്പിളിന്‍റെ വിലകുറഞ്ഞ വാച്ച് ആപ്പിള്‍ വാച്ച് എസ്ഇ 2022-ൽ ബോഡി ടെമ്പറേച്ചർ സെൻസർ ഉണ്ടാകില്ലെന്ന് റിപ്പോർട്ട് എടുത്തുകാണിക്കുന്നു. പ്രോസസ്സിംഗ് പവറിന്റെ കാര്യത്തിൽ, ഏറ്റവും പുതിയ മോഡലുകൾക്ക് എസ്8 എന്ന് പേരിട്ടിരിക്കുന്ന ഒരു പുതിയ പ്രൊപ്രൈറ്ററി ചിപ്‌സെറ്റ് ലഭിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.