കേരള നിയമസഭയിൽ എ.കെ.ജി സെന്റര് ആക്രമണത്തിൽ ചർച്ച

കേരള നിയമസഭയിൽ എ.കെ.ജി സെന്റര് ആക്രമണത്തിൽ ചർച്ച. പിസി വിഷ്‌ണു നാഥ് പ്രമേയം അവതരിപ്പിച്ചു . ഭരണപ്രതിപക്ഷത്തു നിന്നായി 12 അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. 2 മണിക്കൂറാണ് ചര്‍ച്ച. ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി മറുപടി പറയും. സഭയിൽ ഓരോ ചോദ്യങ്ങളായി പി. സി. വിഷ്ണുനാഥ് ചോദിച്ചു. പോലീസ് കാവൽ നിന്ന എ. കെ. ജി സെന്റർ എങ്ങനെ ആക്രമിക്കപ്പെട്ടു? ആക്രമണം നടത്തിയ ആളെ പൊലീസ് പിന്തുടരാതിരുന്നത് എന്തുകൊണ്ട്? പോലീസിന്റെ നിരന്തരം നിരീക്ഷണം ഉള്ള സ്ഥലത്ത് ആക്രമണം എങ്ങനെ? പോലീസ് കാണിച്ചത് ദുരൂഹമായ നിഷ്ക്രിയത്വം എന്നും വിഷ്ണു നാഥ് പറഞ്ഞു.