കടുത്ത സാമ്പത്തീക ബാധ്യത കാരണം ഒരു കുടുംബത്തിലെ 5 പേർ ആത്മഹത്യ ചെയ്ത് നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വിട്ടീൽ ചാത്തൻ പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഭാര്യ, രണ്ട് മക്കൾ മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. തട്ടുകട നടത്തിയാണ് മണിക്കുട്ടൻ വരുമാനം കണ്ടെത്തിയിരുന്നത്. 50,000 രൂപ പിഴ അടയ്ക്കാന്‍ ഇവർക്ക് ആരോഗ്യവിഭാഗം നിര്‍ദേശം നല്‍കിയിരുന്നു. ഒട്ടേറെ സാമ്പത്തീക ബാധ്യത അനുഭവിച്ചിരുന്ന ഇവർക്ക് ഇത് വലിയ ബുധിമുട്ടുണ്ടാക്കിയിരിക്കാം എന്ന് നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മണിക്കുട്ടന്റെ മൃതദേഹം തൂങ്ങിയ നിലയിലും മറ്റുള്ളവരുടേത് കിടക്കയിലുമാണ് കണ്ടത്. മണിക്കുട്ടന് കടബാധ്യതയുള്ളതായി നാട്ടുകാർ പൊലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി തന്നെയാണോ മരണ കാരണമെന്ന് പൊലീസ് പരിശോധിക്കുകയാണ്.