കുട്ടികളാണ് ആക്രമിച്ചത്, അവരോട് ദേഷ്യമില്ല. രാഹുൽ ഗാന്ധി

എസ്എഫ്ഐ പ്രവർത്തകർ അക്രമം നടത്തിയ കൽപറ്റയിലെ എം.പി ഓഫീസ് രാഹുൽ ഗാന്ധി സന്ദർശനം നടത്തി. ഓഫീസ് ആക്രമണം ദൗർഭാഗ്യകരമെന്ന് രാഹുല്‍ ഗാന്ധി. കുട്ടികളാണ് ആക്രമിച്ചത്, അവരോട് ദേഷ്യമില്ല. ഓഫീസ് ജനങ്ങളുടേതാണ്, അക്രമം ഒന്നിനും പരിഹാരമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആക്രമിച്ചവര്‍ നിരുത്തരവാദപരമായി പ്രവര്‍ത്തിച്ചു. ഓഫിസ് ഉടന്‍ വീണ്ടും തുറക്കും. ബിജെപിയും ആര്‍എസ്എസും വിദ്വേഷത്തിന്റെ സാഹചര്യമുണ്ടാക്കുന്നു. അത് കോണ്‍ഗ്രസിന്‍റെ ഫിലോസഫിയല്ല. കെ.സുധാകരൻ, വി.ഡി സതീശൻ, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ തുടങ്ങിയ നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വൈകീട്ട് ബത്തേരിയിൽ നടക്കുന്ന ബഹുജന റാലിയിൽ പങ്കെടുക്കും.