ചാലയിലെ വീട്ടിൽ വീട്ടമ്മയുടെ കഴുത്തിൽ കത്തി വെച്ച് 180000 രൂപ മോഷ്ടിച്ചു എന്നത് വീട്ടമ്മയുടെ കെട്ടുകഥയെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച്ച പുലർച്ചെ 2 30 ന് വീട്ടിലെത്തിയ രണ്ട് അംഗ സംഘം കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി 180000 രൂപ മോഷ്ടിച്ചു എന്നായിരുന്നു വീട്ടമ്മ എടക്കാട് പോലീസിൽ പരാതി നൽകിയത്.
മകന് ഓണ്ലൈൻ വ്യാപരത്തിന് ഭർത്താവ് അറിയാതെ പൈസ നൽകുകയും ധൂർത്തടിച്ചും കളഞ്ഞ പൈസയുടെ കണക്ക് ഭർത്താവിന് നൽകാൻ സാധിക്കാത്തതിനാലാണ് ഈ കെട്ടു കഥ ഉണ്ടാക്കിയത്.