സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടി വരുന്നതിനാല്‍ മാസ്‌ക് പരിശോധന നിർബന്ധമാക്കാൻ എസ്പിമാര്‍ക്ക് നിര്‍ദേശം നൽകി. പൊതു ഇടങ്ങളില്‍ മാസ്‌ക് വെക്കാത്തവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ ജില്ല പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 2500ന് മുകളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കർശന നിയന്ത്രണം കൊണ്ട് വരുന്നത്.
എറണാകുളത്തും തിരുവനന്തപുരത്തുമാണ് ഏറ്റവുമധികം രോഗികളുള്ളത്. ഈ രണ്ട് സ്ഥലങ്ങളില്‍ പ്രതിദിനം ശരാശരി ആയിരം പേര്‍ക്കാണ് രോഗം പിടിപെടുന്നത്. യാത്രാവേള, യോഗങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം. അല്ലാത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം എഡിജിപി പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു