ഏലിയൻസ് ഏഷ്യയിലേക്ക് വരാൻ ഇഷ്ടപെടുന്നതായി അന്യഗ്രഹ വിദഗ്ധരുടെ അവകാശവാദം.

ഏലിയൻസ് ഏഷ്യയിലേക്ക് വരാൻ ഇഷ്ടപെടുന്നതായി അന്യഗ്രഹ വിദഗ്ധരുടെ അവകാശവാദം. ഏഷ്യയിൽ ഏലിയൻ ഹോട്ട് സ്പോട്ട് കണ്ടെത്തി. ജപ്പാനിലെ ഒരു പ്രദേശത്ത് ധാരാളം അന്യഗ്രഹ വാഹനങ്ങൾ കണ്ടതായും ഇവർ അവകാശപ്പെടുന്നു. കഴിഞ്ഞ വർഷം 452 അന്യഗ്രഹ വാഹനങ്ങൾ കണ്ടെത്തിയിരുന്നു. ഇതിൻ്റെ തെളിവുകൾ ലോകത്തിനു മുന്നിലേക്ക് വൈകാതെ നൽകുമെന്ന് ഇന്റർനാഷണൽ യുഎഫ്ഒ ഇൻസ്റ്റിറ്റ്യൂട്ട് മേധാവി പറഞ്ഞു. യു‌എഫ്‌ഒ ഏറ്റുമുട്ടലുകൾക്ക് പേരുകേട്ട പ്രദേശമാണ് ലിനോമാച്ചി ജില്ല. ജപ്പാനിലെ പ്രശസ്തമായ എക്സോട്ടിക് ഹോട്ട്‌സ്‌പോട്ടായി ലിനോമാച്ചി വളരെക്കാലമായി പ്രോത്സാഹിപ്പിക്കപെടുന്ന പ്രദേശമാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചൈനയും അന്യഗ്രഹ ജീവികളിൽ നിന്ന് സന്ദേശം ലഭിച്ചതായി അവകാശപ്പെട്ടിരുന്നു. അതെ സമയം അമേരിക്കയിൽ അന്യഗ്രഹ ജീവികളെ കുറിച്ച് നിരവധി വെളിപ്പെടുത്തലുകൾ വന്നുകൊണ്ടിരിക്കുകയാണ്.