ഫണ്ട് തട്ടിപ്പ് നടന്നിട്ടില്ലെന്ന് ജില്ലാ നേത്രത്വം വ്യക്തമാക്കുകയും ഏരിയ കമ്മിറ്റി അത് അംഗീകരിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് നടപടിക്ക് സാധ്യത ഏറിയത്.പൊതുപ്രവർത്തനം അവസാനിപ്പിച്ചെന്ന് വ്യക്തമാക്കിയ കുഞ്ഞികൃഷ്ണൻ ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതിരുന്നത് അച്ചടക്ക ലംഘനമായി കണക്കാക്കും.ആരോപണ വിദേയരുടെ കണക്ക് ഏരിയ കമ്മിറ്റി അംഗീകരിച്ച ശേഷം കുഞ്ഞികൃഷ്ണൻ തൻ്റെ പ്രതികരണം അറിയിച്ചിട്ടുമില്ല. ഇതിൽ കുഞ്ഞികൃഷ്ണൻ്റെ നിലപാട് കൂടി നോക്കിയ ശേഷമാവും നടപടി സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക .