കണ്ണൂർ ചാലയിൽ വീട്ടമ്മയ്ക്ക് നേരെ കത്തി ചൂണ്ടി മോഷണം. 1,80,000 രൂപയും, ഒരു പവൻ സ്വർണ്ണവും കവർന്നു. ഇന്ന് പുലർച്ചെയാണ് മനയത്ത് മൂലയിൽ ജാലാലുദീൻ്റെ ഭാര്യയായായ ഫൗദത്തിൻ്റെ വീട്ടിൽ കവർച്ച നടന്നത്. സംഭവ സമയത്ത്, ഫൗദത്തും, രണ്ടുമക്കളും മാത്രമാണുണ്ടായത്. ആദ്യം ഒരു മുറിയിൽ കയറി ഒരു ലക്ഷത്തി അമ്പതിനായിരം രൂപ കവർന്നെടുക്കുകയായിരുന്നു.പിന്നീട് മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന മുപ്പതിനായിരം രൂപയും, ഒരു പവൻ്റെ വളയും എടുത്തു. കഴുത്തിൽ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തിയത് കാരണം ഫൗദത്തിന് സംസാരിക്കാൻ സാധിച്ചില്ല. മോഷ്ടാക്കൾ രണ്ടുപേർ ഉണ്ടെന്നാണ് നിഗമനം. സംഭവുമായി ബന്ധപ്പെട്ട് എടക്കാട് പോലീസ് അന്വേഷണം തുടങ്ങി.