7 പിഞ്ചോമനകളുടെ മൃദദേഹം പെട്ടിയിലാക്കി ഓവുചാലിൽ വലിച്ചെറിഞ്ഞ നിലയിൽ

നവജാത ശിശുക്കളുടെ മൃതദേഹം ഓവുചാലിൽ കണ്ടെത്തി. പെട്ടിയിൽ നിറച്ച നിലയിലാണ് മൃതദേഹങ്ങൾ ഓവുചാലിൽ ഉപേക്ഷിച്ചത്. കർണാടകയിലെ മുദൽഗിയിൽ മൂടലഗി ബസ് സ്റ്റാൻഡിനു സമീപത്തെ ഓടയിലാണ് പെട്ടികൾ ഒഴുകുന്നത് വഴിയാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.

ഓവുചാലിലേക്ക് കുഞ്ഞുങ്ങളെ വലിച്ചെറിയുകയാണുണ്ടായതെന്ന് പോലീസ്‌കാർ വ്യക്തമാക്കി. പെൺശിശുഹത്യയാണെന്നാണ് പ്രാഥമീക നിഗമനം. ഉപേക്ഷിക്കപ്പെട്ട 7 കുഞ്ഞുങ്ങളും 5 മാസം മാത്രം പ്രായമുള്ളവയാണ്. കൂടുതൽ പരിശോധനകൾക്കായി കുഞ്ഞുങ്ങളുടെ മൃദദേഹം ബെലഗാവി ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് കൊണ്ടുപോകുമെന്ന് ജില്ലാ ഹെൽത്ത് ഓഫീസർ അറിയിച്ചു.