3 മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ചിത്രീകരണത്തിന് ഉപയോകിക്കരുത്. ചലച്ചിത്ര മേഖലയ്ക്ക് നിർദേശവുമായി ദേശീയ ബാലാവകാശ കമ്മിഷൻ. നിർദേശങ്ങൾ ലംഘിച്ചാൽ 3 വർഷം വരെ തടവെന്ന് കമ്മിഷൻ വ്യക്തമാക്കി. ആറ് വയസ്സിന് താഴെയുള്ള പ്രായപൂർത്തിയാകാത്തവരെ, ദോഷകരമായ ലൈറ്റിംഗിന് മുൻപിൽ കൊണ്ട് വരരുത്. മലിനമായ സൗന്ദര്യവർദ്ധക വസ്തുക്കളുമായി സമ്പർക്കം പുലർത്താൻ ഇടവരുത്തരുത് ,ലൊക്കേഷനിലെ മുതിർന്നയാളുകൾക്ക് സാംക്രമീക രോഗങ്ങളില്ലെന്ന് ഉറപ്പ് വരുത്തണം, കുട്ടികൾക്ക് കരാർ പാടില്ല, തീവ്രമായ മേക്കപ്പ് പാടില്ല തുടങ്ങിയവ മാർഗ നിർദേശങ്ങളിൽ പറയുന്നു .
സിനിമ, ടീവി, റിയാലിറ്റി ഷോകൾ, OTT പ്ലാറ്റ്ഫോമുകൾ, വാർത്തകൾ തുടങ്ങിയവയിൽ അവരുടെ പങ്കാളിത്തം നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് വിനോദ വ്യവസായത്തിലെ കുട്ടികൾക്കായി കരട് മാർഗ നിർദേശം പുറത്തിറക്കിയത് . പൊതുജനങ്ങളിൽ നിന്നുള്ള പ്രതികരണത്തിനായും ഇതിനകം കരട് തയ്യാറാക്കിയിട്ടുണ്ട്. ബലാത്സംഗം, മറ്റ് ലൈംഗിക കുറ്റകൃത്യങ്ങൾ, മനുഷ്യക്കടത്ത്, ദുരുപയോഗം, ഒളിച്ചോട്ടം, സംഘടിത കുറ്റകൃത്യങ്ങൾ, സായുധ സംഘട്ടനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾ, നിയമവുമായി വൈരുദ്ധ്യമുള്ളവർ എന്നിവരോട് സംസാരിക്കുമ്പോൾ വാർത്താ മാധ്യമങ്ങളും പ്രൊഡക്ഷൻ ഹൗസുകളും അതീവ ജാഗ്രത പാലിക്കണമെന്ന് അതിൽ പറയുന്നു. “അവരെ ജീവിതകാലം മുഴുവൻ അജ്ഞാതരായി കണക്കാക്കണം. കുട്ടികളുമായി ബന്ധപ്പെട്ടവരുടെ കഥകൾ മാധ്യമങ്ങൾ സെൻസേഷണൽ ചെയ്യരുത്, കുട്ടികൾക്ക് ദോഷം വരുത്തുന്ന അവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉയർത്തിക്കാട്ടുന്നതിൻ്റെ ദോഷകരമായ അനന്തരഫലങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം,”തുടങ്ങിയവ കരടിൽ വ്യക്തമായി പറയുന്നു.