രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിനെ തുടർന്നുണ്ടായ പൊലീസ് നടപടികള്‍ക്കെതിരെ വയനാട് എസ്എഫ്‌ഐ ജില്ലാ മുന്‍ വൈസ് പ്രസിഡണ്ട് അവിഷിത്ത് കെ ആര്‍. ഈ സംഭവത്തിൻ്റെ പേരിൽ എസ്എഫ്‌ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയെങ്കില്‍ പ്രതിരോധം തീര്‍ക്കേണ്ടി വരുമെന്ന് അവിഷിത്ത് പറഞ്ഞു . കേരള പോലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വരുമെന്നും കേസിലെ പ്രതി കൂടിയായ അവിഷിത്ത് ഫേസ്ബുക്കില്‍ കുറിച്ചു. ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ എസ്എഫ്‌ഐയുടെ വിഷയമാണെന്നും അവിഷിത്ത് പറഞ്ഞു. സമരത്തിലെ അനിഷ്ട സംഭവങ്ങള്‍ സംഘടനയുടെ നേതൃത്വം പരിശോധിക്കട്ടെ,നിയമപരമായി നീങ്ങട്ടെ എന്നും കുറിച്ചു.