സുപ്രീം കോടതിയുടെ ബഫർ സോൺ വിധിക്കെതിരെ പ്രതിക്ഷേധം ; ആശങ്കയിൽ കർഷകർ

സുപ്രീം കോടതിയുടെ ബഫർ സോൺ വിധിക്കെതിരെ സംസ്ഥാനത്ത് എല്ലായിടത്തും പ്രതിക്ഷേധം ശക്തമാവുമ്പോൾ ജില്ലയിൽ 7 പഞ്ചായത്തുകളിലായി, ആയിരകണക്കിന് കുടുംബങ്ങൾക്കാണ് സമാധാനം നഷ്ടമായത്. ആറളം, കൊട്ടിയൂർ, വന്യജീവി സങ്കേതങ്ങളുടെയും കർണാടകയുടെ മാക്കൂട്ടം ബ്രമ്ഹഗിരി വന്യജീവി അതിർത്തി പങ്കിടുന്ന ഉളിക്കൽ, പായം, അയ്യങ്കുന്ന്‌ ആറളം, കണിച്ചാർ, കേളകം, കൊട്ടിയൂർ തുടങ്ങിയ പഞ്ചായത്തുകളാണ് ആശങ്കയിൽ . പരിസ്ഥിതി ലോല മേഖലയിലെ നിർമാണങ്ങളുടെ വിവരങ്ങൾ 3 മാസത്തിനകം നൽകാൻ ചീഫ് ലൈഫ് വാർഡനോട് ഇതിനകം നിർദേശം നൽകി കഴിഞ്ഞു. അതിനാൽ ഇതിനുള്ള നീക്കവും വനം വകുപ്പ് ആരംഭിച്ചു കഴിഞ്ഞു. കർഷകരെ രക്ഷപെടുത്തണമെന്ന ആവശ്യവുമായി പരിസ്ഥിതി ലോല ഭീക്ഷണി നേരിടുന്ന പ്രേദേശങ്ങളിൽ പ്രതിക്ഷേധം ശക്തിപ്പെടുകയാണ്.
തലശ്ശേരി അതിരൂപതയും സർവകക്ഷി കർമ സമിതിയും പ്രമുഖ കർഷക സ്ഥാനങ്ങളായ ഇൻഫാമും കിഫയും ഉൾപ്പെടെ രാഷ്ട്രീയ മത ചിന്തകൾക്ക് അതീതമായി എല്ലാവരും സമരം തുടങ്ങി കഴിഞ്ഞു.
തങ്ങൾ കഷ്ടപ്പെട്ട് കൃഷി ചെയ്ത ഭൂമി ജീവൻ നഷ്ടപെടുത്തേണ്ടി വന്നാലും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാൻ അനുവദിക്കില്ലെന്നും , ഇതിനായി വരുന്ന ആരെയും കൃഷിഭൂമിയിൽ കയറ്റിലെന്നും കർഷകർ അവരുടെ നിലപാട് വ്യക്തമാക്കി.