വിമാനത്തിനുള്ളിലെ പ്രതിഷേധം; കോൺഗ്രസ് പറഞ്ഞത് ശരിയെന്ന് കോടതി.കലാപാഹ്വാനം സൃഷ്ടിച്ചത് സിപിഎം- വിഡി സതീശൻ

വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിൽ കോൺഗ്രസ് പറഞ്ഞത് ശരിയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.
കോൺഗ്രസ് പറഞ്ഞത് ശരിയാണെന്ന് വ്യക്തമായതു കാരണമാണ് ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചത്. പ്രതിഷേധം നടത്തിയവർക്ക് മുഖ്യമന്ത്രിയോട് വ്യക്തിവിരോധം ഇല്ലെന്ന് കോടതി നിരീക്ഷിച്ചുവെന്നും ഇതു തന്നെയാണ് കോൺഗ്രസും പറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു.എല്ലാ പ്രശ്നങ്ങൾക്കും കാരണം സിപിഎമ്മുകാരെ പ്രകോപിപ്പിച്ച് അക്രമത്തിന് ആഹ്വാനം നൽകിയതാണ്. പാർട്ടിയുടെ തലപ്പത്ത് ഗുണ്ടകൾ ആണോ? കൊല്ലുമെന്നും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. ഞങ്ങൾ തമിഴ്നാട്ടിലേക്ക് പോകണോ എന്നും വി ഡി സതീശൻ ചോദിച്ചു.