അനിതാ പുല്ലയിൽ സഭാ മന്ദിരത്തിൽ പ്രവേശിച്ചത് പാസില്ലാതെയെന്ന് സ്പീക്കർ എം. ബി രാജേഷ്

സഭാ ടീവിക്ക് സാങ്കേതിക സേവനം നൽകുന്ന ഏജൻസിയിലെ ജീവനക്കാരിയോടൊപ്പമാണ് അവർ ടി. വി ഓഫീസിൽ കയറിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമാവുന്നത്. ഇവർ സഭാമന്ദിരത്തിൽ പ്രവേശിച്ചതിന് ഉത്തരവാദികളായ ഫസീല, വിധുരാജ്,പ്രവീൺ,വിഷ്ണു എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഈ നാല് ജീവനക്കാരെയും നിയമസഭയുടെ സഭ ടിവി ചുമതലകളിൽ നിന്ന് ഒഴിവാക്കുമെന്നും സ്പീക്കർ പറഞ്ഞു.

അന്വേഷണത്തിന് സ്പീക്കർ നിയമസഭാ ചീഫ് മാർഷലിനെ ചുമതലപ്പെടുത്തിയത് ലോക കേരള സഭക്കിടെ അനിതാ പുല്ലയിൽ നിയമസഭാ മന്ദിരത്തിലെത്തിയത് വൻ വിവാദമായതോടെയാണ്. സഭാ ടിവിക്ക് ഒടിടി സഹായം നൽകുന്ന ബിട്രെയിറ്റ് സൊലൂഷനിലെ രണ്ട് ജീവനക്കാരാണ് അനിതക്ക് സഹായം നൽകിയത് . അതേ സമയം അനിത പ്രധാന ഗേറ്റ് കടന്നത് പാസ് ഉപയോഗിച്ചാണെനനാണ് സുരക്ഷാ ചുമതലയുള്ള വാച്ച് ആൻറ് വാർഡിൻറെ മൊഴി. ലോക കേരള സഭായുടെ ഭാഗമായ ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്താണ് അനിത കാണിച്ചതെന്നാണ് മൊഴി.