അഭയ കേസിൽ പ്രതികൾക്ക് വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫാ.തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കുമാണ് ജാമ്യം നൽകിയത്. ശിക്ഷാ വിധി സ്പെന്റ് ചെയ്ത് ജാമ്യം നൽകണമെന്ന കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന്റെ വിധി. പ്രതികൾ സംസ്ഥാനം വിടരുതെന്നും 5 ലക്ഷം രൂപ കെട്ടിവെക്കണമെന്നും തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചത്.