അഗ്നിവീര്‍ സൈനികര്‍ക്ക് ഹരിയാന സര്‍ക്കാര്‍ ജോലി നല്‍കും; മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ

വിരമിക്കുന്ന അഗ്നിവീര്‍ സൈനികര്‍ക്ക് ഹരിയാന സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. ഗ്രൂപ്പ് സി ജോലിയായാലും ഹരിയാന പൊലീസിലായാലും അഗ്നിപഥ് കഴിഞ്ഞ് തിരിച്ചെത്തി സർക്കാരിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉറപ്പായും ജോലി നല്‍കുമെന്നും ഖട്ടാര്‍ വ്യക്തമാക്കി. നെഞ്ചിൽ അഭിമാനത്തോടെ കുത്തിയ അഗ്നിവീർ എന്ന മെഡലോടെയാകും അയാൾ പുറത്തിറങ്ങുന്നത്. 21 വയസിൽ അഗ്നിവീർ ആകുന്നൊരാൾ 25ാം വയസിൽ സേനയിൽ നിന്ന് പുറത്തുവരുമ്പോൾ 11 ലക്ഷം രൂപ അയാളുടെ കൈവശമുണ്ടാകും.

അതിനിടെ ”ബി.ജെ.പി ഓഫീസിലേക്ക് ആരെയെങ്കിലും കാവൽ ജോലിക്കായി നിയമിക്കണമെങ്കിൽ താന്‍ അഗ്നിപഥ് കഴിഞ്ഞ് വരുന്നവര്‍ക്ക് തന്നെയെ പ്രാതിനിധ്യം കൊടുക്കൂ” എന്നായിരുന്നു ബി.ജെ.പി മുതിർന്ന നേതാവ് കൈലാഷ് വിജയ്‌ വർഗീയയുടെ വാക്കുകള്‍.സംഭവം വിവാദമായതോടെ വര്‍ഗീയ തന്‍റെ പ്രസ്താവന തിരുത്തുകയും ചെയ്തു