പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 83.87 വിജയശതമാനം

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 83.87 ആണ് വിജയശതമാനം. കഴിഞ്ഞവർഷം 87.94 ആയിരുന്നു .3,61091 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത് , അതിൽ 3,02865 കുട്ടികൾ വിജയിച്ചു. ഹയർസെക്കൻഡറിയിൽ 9 മൂല്യനിർണയ ക്യാമ്പുകളും , വി.എച്ച്.എസ് ഇയിൽ 8 മൂല്യനിർണയ ക്യാമ്പുകളുമാണ് ഉണ്ടായത് .

സയൻസ് വിഭാഗത്തില്‍ 179153 വിദ്യാർത്ഥികളിൽ 154320 പേർ ജയിച്ചു. വിജയശതമാനം 86. 14. ഹ്യുമാനിറ്റീസില്‍ 75.61ശതമാനമാണ് വിജയം. കൊമേഴ്സില്‍ 93362 പേര്‍ വിജയിച്ചു.85.69 ശതമാനമാണ് വിജയം. ടെക്നിക്കൽ വിഭാഗത്തില്‍ 68.71 ശതമാനമാണ് വിജയം.പ്ലസ് ടു വിഭാഗത്തിൽ 4,32,436 വിദ്യാർഥികളും വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 31,332 വിദ്യാർഥികളും പരീക്ഷ എഴുതി.20 ദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.