അഗ്നിപഥ് വിവാദം; സേനാമേധാവികളുമായി ഇന്ന് കൂടിക്കാഴ്ച ;പ്രധാനമന്ത്രി നരേന്ദ്രമോദി

അഗ്നിപഥ് പദ്ധതിക്കെതിരെ നാടെങ്ങും വൻ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മൂന്ന് സേനാ മേധാവികളുമായി കൂടിക്കാഴ്ച നടത്തും. പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് സർക്കാർ തീരുമാനം.ചില തീരുമാനങ്ങൾ ആദ്യം അന്യായമെന്ന് തോന്നും, പിന്നീട് അത് ഭാവിയിൽ രാഷ്ട്രനിർമ്മാണത്തിന് സഹായകരമാണെന്ന് മനസ്സിലാവുമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.

അഗ്നിപഥ് പദ്ധതിക്കെതിരെ ഉദ്യോഗാർത്ഥികൾ ട്രെയിനുകൾ കത്തിച്ചതും ട്രാക്കുകൾക്ക് തീയിട്ടതും അടക്കം റെയിൽവേക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്. ഭാരത് ബന്ദ് ആഹ്വാനം ചെയ്തതിനു പിന്നാലെ 600 ഓളം ട്രെയിനുകൾ റദ്ധാക്കി.ഇതും നഷ്ടമുണ്ടാക്കി. അതിനിടെ പദ്ധതിപ്രകാരം ആളുകളെ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന്റെ ഷെഡ്യൂൾ മൂന്ന് സേനാവിഭാഗങ്ങളും കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ഏതെങ്കിലും കേസിൽ എഫ്ഐആറിൽ പേരുള്ളവർക്ക് പദ്ധതി വഴി ജോലി ലഭിക്കില്ലന്നും സേന അറിയിച്ചിട്ടുണ്ട്.