ഷാജ് കിരണിന്റെ ഫോൺ രേഖകൾ പുറത്ത്

സ്വപ്‌ന സുരേഷിന്റെ ആരോപണത്തെ തുടർന്ന് ഷാജ് കിരണിന്റെ ഫോൺ രേഖകൾ പുറത്തു വന്നു. ഏഴ് തവണയാണ് ഷാജ് കിരൺ എ ഡി ജി പി അജിത് കുമാറുമായി ഫോണിൽ ബന്ധപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ നല്‍കിയ രഹസ്യമൊഴിയില്‍നിന്നും പിന്മാറണമെന്ന ആവശ്യമായാണ് ഷാജ് കിരൺ സ്വപ്നയെ സമീപിച്ചത് എന്നായിരുന്നു ആരോപണം.വിജിലൻസ് ഡയറക്ടറായ എം.ആർ അജിത് കുമാറും എ ഡി ജി പിയും ഷാജിന്റെ വാട്സാപ്പിലൂടെ 56 തവണ തന്നെ വിളിച്ചിരുന്നുവെന്ന് സ്വപ്ന മൊഴിനല്കി .സരിത്തിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ ജൂൺ എട്ടാം തിയതി രാവിലെ 11 നും 1:40 നും ഇടയിലായിരുന്നു ഷാജ് എ ഡി ജി പി യുമായി ഫോണിൽ സംസാരിച്ചത്. ഏതന്വേഷണത്തോടും താൻ സഹകരിക്കുമെന്നും ചോദ്യം ചെയ്യാൻ നോട്ടീസ് നൽകണമെന്നും ഷാജ് ആവശ്യപ്പെട്ടു. സ്വപ്ന സുരേഷ് സർക്കാരിനെതിരെ നടത്തിയ ഗൂഢാലോചനയിൽ തന്നെയും ഭാഗമാക്കാൻ ശ്രമിക്കുന്നുവെന്ന് ഷാജ് പരാതിനൽകി.