എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) രാഹുൽ ഗാന്ധിയെ തുടർച്ചയായി ചോദ്യം ചെയ്യുന്നതിനെ തുടർന്ന് തെലങ്കാനയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ വൻ സംഘർഷം. കോൺഗ്രസ് ആഹ്വാനം ചെയ്ത ‘ചലോ രാജ്ഭവൻ ‘ മാർച്ചിനിടെയാണ് കോൺഗ്രസ് പ്രവർത്തകർ സർക്കാർ ബസുകൾ തടയുകയും ഇരുചക്രവാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തത്ഖൈ ഇതോടെ ഖൈർതാബാദിലും മറ്റു പ്രദേശങ്ങളിലും ഗതാഗതം പൂർണമായും നിലച്ചു .പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാവ് രേണുക ചൗദരി പോലീസുകാരന്റെ കോളറിന് കയറി പിടിക്കുകയും തുടർന്ന് വനിതാ പോലീസുകാർ രേണുകയെ പിടിച്ചുമാറ്റി പോലീസ് വാഹനത്തിൽ കയറ്റുന്നതും സമൂഹമാധ്യമങ്ങളിൽ വൈറലായി.കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) അധ്യക്ഷനും എംപിയുമായ എ.രേവന്ത് റെഡ്ഡി, കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് മല്ലു ഭട്ടി വിക്രമാർകയെയും മറ്റു പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു.