ഇ.പി ഊതിയാ പറക്കുന്നതാണോ ഊത്തന്‍മാര്‍ ; ഫേസ്ബുക് പോസ്റ്റുമായി എം.എം മണി

തിങ്കളാഴ്ച കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരേ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് യൂത്ത്കോണ്‍ഗ്രസിനെ പരിഹസിച്ച് മുന്‍ മന്ത്രി എം.എം മണി . ‘ ഇ.പി ഊതിയാ പറക്കുന്നതാണോ ഊത്തന്‍മാരെന്നും വീണതല്ല സ്രാഷ്ട്ടാംഗം പ്രണമിച്ചതാണ് കേട്ടോ’യെന്നും എം.എം മണി ഫെയ്സ്ബുക്കില്‍ കുറിച്ചു.

തിങ്കളാഴ്ച ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടന്ന പ്രതിഷേധത്തിന് ഇടയില്‍ ഇ പി ജയരാജന്‍ പ്രതിഷേധകരെ തള്ളി മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു ,ഇതേതുടര്‍ന്ന് വിമാനത്തില്‍ വെച്ച് ഇ.പി ജയരാജന്‍ മര്‍ദിച്ചുവെന്ന് കാട്ടി യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിഷേധിച്ച യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു