സർവകക്ഷി കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി;

സംരക്ഷിത വനമേഖലകൾക്ക് ചുറ്റും ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച സുപ്രീംകോടതി വിധിക്കെതിരെ സർവകക്ഷി കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. വൈകിട്ട് 4 വരെയാണ് ഹർത്താൽ. 5 ന് ഇരിട്ടി ടൗണിൽ കർഷക ജനത അണിനിരക്കുന്ന വൻ പ്രതിഷേധ റാലി നടക്കും. ആയിരങ്ങൾ റാലിയിൽ പങ്കെടുക്കും.

ഹർത്താൽ സമയം ആവശ്യ സർവീസുകൾ (പാൽ, പത്രം, ആശുപത്രി) അല്ലാതെ മറ്റെല്ലാ മേഖലകളും സഹകരിക്കണമെന്ന് ആറളം – കൊട്ടിയൂർ – ബ്രഹ്മഗിരി വന്യജീവി സങ്കേതം ബഫർസോൺ വിരുദ്ധ സർവകക്ഷി കർമ സമിതി ചെയർമാൻ സണ്ണി ജോസഫ് എംഎൽഎ, വൈസ് ചെയർമാൻമാർ ആയ ബിനോയി കുര്യൻ, മോൺ ആന്റണി മുതുകുന്നേൽ, ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി എന്നിവർ അദ്യർഥിച്ചു. ആറളം, അയ്യൻകുന്ന്, കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ ആണ് ഹർത്താൽ.
റാലിക്ക് മലയോരത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആളുകൾ എത്തും. പാർക്കിങ്ങ് ക്രമീകരണം, നഗരത്തിൽ ഗതാഗത കുരുക്ക് തുടങ്ങിയ ഉണ്ടാകാതിരിക്കാൻ സംഘാടക സമിതി ക്രമീകരണം ഏർപ്പെടുത്തി.