യൂത്ത് കോൺഗ്രസുകാരെ നേരിടാൻ പൊലീസ് പ്രയോഗിച്ച കണ്ണീർ വാതക ഷെൽ പ്രയോഗത്തിൽ അമ്മ കുഴഞ്ഞു വീണു

സ്വർണകടത്ത്‌ കേസിൽ മുഖ്യമന്ത്രിക്ക് എതിരെ നഗരത്തിൽ ഇപ്പോൾ വൻതോതിൽ ഉള്ള പ്രതിഷേധങ്ങളാണ് ഉയർന്ന കൊണ്ടിരിക്കുന്നത്. തുടർന്നുള്ള സാഹചര്യത്തിൽ തിരുവന്തപുരത്ത് നടന്ന യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധത്തിൽ പ്രവർത്തകരെ നേരിടുന്നതിന്റെ ഭാഗമായി പൊലീസ് പ്രയോഗിച്ച കണ്ണീർ വാതക ഷെൽ ശംഖുമുഖം സ്വദേശിയായ സരയുവിന്റെ വീട്ടിൽ പതിച്ചെന്നും അതെ തുടർന്ന് ശാരീരിക അസ്വസ്ഥത അനുഭവപെട്ടെന്നും ടിയർ ഗ്യാസ് പ്രയോഗത്തിൽ അമ്മ കുഴഞ്ഞു വീണതായും സരയു മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാനും അമ്മയുമാണ് വീട്ടിലുള്ളത്. അമ്മയ്ക്ക് പ്രഷറുണ്ട്, നടക്കാൻ പ്രയാസമുള്ളയാളാണ്. ഞാൻ മരുന്നു വാങ്ങിക്കാൻ പോയി മടങ്ങിവന്നപ്പോഴാണ് ടിയർ ഗ്യാസ് വീണത്. അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ആര് ഉത്തരം പറയും. രക്തം കട്ടപിടിക്കാതിരിക്കാൻ ഞാൻ മരുന്നു കഴിക്കുകയാണ്.
ഷെൽ പ്രയോഗിക്കാൻ ഇതു സെക്രട്ടേറ്റിനു മുൻവശമല്ല. എന്ത് ഉദ്ദേശ്യത്തിലാണ് വീട്ടിലേക്കു ഷെൽ ഇട്ടത്? ഈ സമയത്ത് ആംബുലൻസ് ലഭിക്കില്ല. വലിയതുറ പൊലീസിൽ പരാതി കൊടുത്തപ്പോൾ മുറി തുറന്നിടാൻ പറഞ്ഞു. ബാരിക്കേഡ് വയ്ക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. വീടുകൾ മാത്രമുള്ള സ്ഥലത്ത് എന്തിനാണ് ബാരിക്കേഡുകൾ സ്ഥാപിച്ചത്? അധികാരികൾ ഉത്തരം പറയണമെന്നും സരയു പറഞ്ഞു.