മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച ചന്ദ്രൻ മരിച്ചു

കഴിഞ്ഞ മാസം 28 ന് ചിറയിൻകീഴിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച ചന്ദ്രൻ മരിച്ചു. പെരുങ്കുഴിയിലെ വീട്ടിൽ നിന്ന് പാത്രങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ചന്ദ്രനെ നാട്ടുകാര്‍ മര്‍ദ്ദിക്കുകയും കയ്യും കാലും കെട്ടി പൊലീസിനെ ഏൽപ്പിക്കുകയും ചെയ്തത്. സ്റ്റേഷനിലെത്തിയ ചന്ദ്രൻ വളരെ അവശനായിരുന്നു. തുടർന്ന് ചിറയിൻകീഴ് സര്‍ക്കാര്‍ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി.
സംഭവം നടന്നു 10 ദിവസം കഴിഞ്ഞാണ് ചന്ദ്രന് ശാരീരി അസ്വസ്ഥത അനുഭവപ്പെട്ടത് തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെങ്കിലും, ഇന്ന് രാവിലെ മരണം സ്ഥിതീകരിക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങുമ്പോൾ അടിവയറ്റില്‍ വേദന ഉണ്ടായിരുന്നതായി ചന്ദ്രൻ പറഞ്ഞിരുന്നു എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ മർദ്ദനമേറ്റതിന് തെളിവ് കണ്ടെത്താനായില്ല. ചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. മരണകാരണം വ്യക്തമായ ശേഷം തുടര്‍ നടപടിയെന്നാണ് പൊലീസ് നിലപാട്.