മുഖ്യമന്ത്രിയുടെ ദൂതനായാണ് ഷാജ് കിരൺ എത്തിയതെന്ന ആരോപണത്തിന് തെളിവായുള്ള ശബ്ദ സന്ദേശം സ്വപ്ന സുരേഷ് ഇന്ന് മൂന്ന് മണിക്ക് പുറത്തുവിടും. സ്വപ്‌ന സുരേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഷാജ് കിരണിന്റെ ശബ്ദസന്ദേശമാണ് പുറത്ത് വിടുക. പാലക്കാട് വെച്ചാകും ശബ്ദ രേഖ പുറത്ത് വിടുകയെന്നും സ്വപ്ന പറഞ്ഞു.