ആധാർ കാർഡ് വിവരങ്ങൾ പങ്കുവയ്ക്കരുതെന്ന നിർദേശം തിരുത്തി കേന്ദ്രസർക്കാർ. തെറ്റിദ്ധരിക്കപ്പെടാൻ സാധ്യത ഉള്ളതിനാലെന്ന വിശദീകരണവുമായി കേന്ദ്ര ഐ ടി മന്ത്രാലയം രംഗത്തെത്തി. മാസ്ക് ചെയ്ത കോപ്പികൾ മാത്രമേ നൽകാവൂ എന്ന നിർദേശമാണ് തിരുത്തിയത്. ഫോട്ടോഷോപ്പിംഗ് വഴിയുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിനാണ് മേഖല കേന്ദ്രം നിർേദശം നൽകിയതെന്നും എന്നാൽ ഇതു തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും കേന്ദ്രസർക്കാർ പുതിയ അറിയിപ്പിൽ വ്യക്തമാക്കി.