ഹോമിന് പിന്തുണയുമായി നടി രമ്യാ നമ്പീശനും

വിജയ് ബാബു നിർമ്മാണവും റോജിൻ തോമസ് സംവിധാനവും നിർവഹിച്ച ചിത്രം ഒരു വിഭാ​ഗത്തിലും പുരസ്കാരം നേടിയില്ല. വിജയ് ബാബുവിനെതിരായ പീഡന പരാതിയെ തുടർന്ന് ഒഴിവാക്കപ്പെട്ടതാണോ എന്ന ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. അതിനിടയിലാണ് ഹോമിന് പിന്തുണയുമായി സിനിമാ താരം രമ്യാ നമ്പീശനും സമൂഹമാധ്യമങ്ങളിലൂടെ രം​ഗത്ത് വന്നിട്ടുണ്ട്. സംസ്ഥാന അവാർഡ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് തൊട്ടുപ്പിനാലെ ഇന്ദ്രൻസിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് രമ്യാ നമ്പീശൻ പ്രതിഷേധം രേഖപ്പെടുത്തിയത്.

ഹോം സിനിമയെ ഒഴിവാക്കിയതിൽ ഗുരുതര ആരോപണങ്ങൾ ഇന്ദ്രൻസും ഉന്നയിച്ചിരുന്നു.
മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ഇന്ദ്രൻസിന് നൽകാത്തതിൽ പരോക്ഷ വിമർശനവുമായി യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ രം​ഗത്ത് വന്നിരുന്നു.