സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ ഇന്ദ്രൻസ് കേന്ദ്രകഥാപാത്രമായി എത്തിയ ഹോം എന്ന ചിത്രത്തെ അവഗണിച്ചതിൽ വിവാദം ശക്തമാകുന്നു. വിജയ് ബാബു നിർമിച്ച് റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രം ഒരു വിഭാഗത്തിലും പുരസ്കാരം നേടിയില്ല. വിജയ് ബാബുവിനെതിരായ പീഡന പരാതിയെ തുടർന്ന് ഒഴിവാക്കപ്പെട്ടതാണോ എന്ന ചോദ്യങ്ങളാണ് ഇപ്പോൾ ഉയരുന്നത്. അതേസമയം ഹോം സിനിമയെ അപ്പാടെ ഒഴിവാക്കിയതിൽ ഗുരുതര ആരോപണവുമായി ഇന്ദ്രൻസും രംഗത്ത് വന്നു. ഹോം സിനിമ ജൂറി കണ്ടിട്ടുണ്ടാകില്ല. ചിത്രം കണ്ടവരാണ് അഭിപ്രായം പറയുന്നത്. കാണാത്തവർക്ക് ഒന്നും പറയാനുണ്ടാവില്ലെന്നും ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവച്ചിട്ടുണ്ടാവാമെന്നും ഇന്ദ്രൻസ് പറഞ്ഞു.