കൊയിലാണ്ടിയിൽ കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് രണ്ട് കണ്ണൂർ സ്വദേശികൾ മരിച്ചു

കൊയിലാണ്ടിയിൽ ചെങ്കല്ല് കയറ്റിയ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഇന്ന് പുലർച്ചെ കൊയിലാണ്ടി പൊയിൽക്കാവിൽ വച്ചായിരുന്നു അപകടം. തലമുണ്ട സ്വദേശി വലിയ വളപ്പിൽ രാജന്റെ മകൻ നിജീഷ്, എച്ചൂർ സ്വദേശി ശശിയുടെ മകൻ ശരത്ത് എന്നിവരാണ് മരിച്ചത്. പരിക്ക് പറ്റിയ ലോറി ഡ്രൈവർ തടവണ്ണപ്പാറ മുണ്ടക്കൽ തറക്കണ്ടത്തിൽ അലവിഹാജിയുടെ മകൻ സിദ്ദീഖ്, കാറിലുണ്ടായിരുന്ന ചക്കരക്കൽ നൈവിക നിവാസിൽ രാഘവന്റെ മകൻ സജിത്ത് എന്നിവർ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ് നടത്തി.