കണ്ണൂരിൽ കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ

കണ്ണൂരിൽ കഞ്ചാവുമായി ബീഹാർ സ്വദേശി പിടിയിൽ. ബീഹാറിലെ സിവാൻ ജില്ല സ്വദേശിയായ രാജേഷ് മാജി എന്ന റിത്വിക്കാണ് 5 കിലോ കഞ്ചാവുമായി പിടിയിലായത്. എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടേഴ്സിന്കൊയില്യത്തിൻ്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കണ്ണൂരിലെ ലോഡ്ജുകളിൽ മാസ വാടകയ്ക്ക് റൂം എടുത്ത് കഞ്ചാവ് ചെറു പൊതികളാക്കി വൻ ലാഭത്തിൽ വിൽപ്പന ചെയ്യുന്ന രീതിയാണ് ഇയാളുടേത്. ആഴ്ച്ചകളോളം എക്സൈസിൻ്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഇയാൾ. നാട്ടിലേക്ക് പോയി തിരിച്ചു വരുമ്പോൾ കിലോക്കണക്കിന് കഞ്ചാവ് കണ്ണൂരിലേക്ക് കടത്തിക്കൊണ്ടു വന്ന് വിൽപ്പന ചെയ്യുന്ന രീതിയാണ് ഇയാൾ ചെയ്തിരുന്നത്. അന്യസംസ്ഥാന തൊഴിലാളികൾ വ്യാപകമായി ലഹരിമരുന്ന് കടത്ത് വ്യാപകമാക്കിയതിനെത്തുടർന്ന് എക്സൈസിൻ്റെ പരിശോധന കർശമാക്കിയിരിക്കുകയാണ് . വളരെ വിദഗ്ദമായി കഞ്ചാവ് കടത്തുന്ന രീതിയായതിനാൽ എക്സൈസിൻ്റെ സൈബർ സെല്ലിൻ്റെ സഹായത്തോടുകൂടി സംയുക്തമായാണ് ഇയാളെ പിടികൂടിയത് . ഒറീസയില്‍ നിന്നുമാണ് പ്രതി കഞ്ചാവ് എത്തിച്ചത്. പ്രിവൻ്റീവ് ഓഫീസർ എം.കെ സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുഹൈൽ പി പി, സജിത്ത് എം, അനീഷ് ടി , റോഷി കെ പി, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി ജലീഷ് ,കെ ബിനീഷ് , സൈബർ സെൽ അംഗങ്ങളായ ടി സനലേഷ്,സുഹീഷ് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത് . ഇയാളെ വെള്ളിയാഴ്ച്ച രാവിലെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മുമ്പാകെ ഹാജരാക്കും.