വാഹന പരിശോധനക്കിടയിൽ ലഹരിയുമായി യുവാവ് പോലീസ് പിടിയിൽ

ഇന്ന് പുലർച്ചെ എടക്കാട് പോലീസിന്റെ വാഹന പരിശോധനക്കിടയിലാണ് എടക്കാട് നടാലിൽ വെച്ച് വാഹനത്തിൽ കടത്തുകയായിരുന്ന 17 ഗ്രാം എം ഡി എം എ യുമായി നടാൽ നസീമ മൻസ്സിൽ സാനിദ് .കെ എന്ന യുവാവിനെ പോലിസ് പിടികൂടുന്നത്. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിലാണ് എം ഡി എ ഉണ്ടായിരുന്നത്. ഇയാൾ സഞ്ചരിച്ച KL 13 AR 74 07 നമ്പർ സ്കൂട്ടറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എടക്കാട് എസ് ഐ മഹേഷ് കണ്ടബേത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. സിന്തറ്റിക്ക് ലഹരിയായ എം ഡി എം എ 2 ഗ്രാം കൈവശം വെക്കുന്നത്  പോലും മാരകമായ കുറ്റമാണ്.