നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ സിപിഐഎം ഇടനിലക്കാർ ശ്രമിക്കുന്നുവെന്ന് വി ഡി സതീശൻ

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ സിപിഐഎം ഇടനിലക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകൾ കെട്ടപ്പെട്ടിരിക്കുകയാണ്. യുഡിഎഫ് എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്നും, കോൺഗ്രസ് ഏത് കേസിലാണ് വെള്ളം ചേർത്തതെന്നും മുഖ്യമന്ത്രി പറയണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. എം എം മണിയും, ഇ പി ജയരാജനും അതിജീവിതയെ അപമാനിക്കുകയാണ്. മുഖ്യമന്ത്രിക്ക് പറയാൻ സാധിക്കാത്ത കാര്യങ്ങൾ ഇരുവരെയും കൊണ്ട് പറയിപ്പിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.