ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റില്‍.

കണ്ണൂരിലെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റില്‍. ഫോർട്ട് കൊച്ചി സ്വദേശി ജൂണിയർ കെ. ജോഷിയെയാണ് കണ്ണൂർ സിറ്റി അഡീഷണൽ എസ്പി പി.പി.സദാനന്ദന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
മോറിസ് കോയിൻ എന്ന ക്രിപ്റ്റോ കറൻസി വാഗ്ദാനം ചെയ്ത് മണിചെയിൻ മാതൃകയിൽ കോടികൾ പിരിച്ചെടുക്കുകയായിരുന്നു. അവസാനം നിക്ഷേപിച്ച ഭൂരിഭാഗം ആളുകൾക്കും പണം തിരികെ കിട്ടിയിട്ടിയിരുന്നില്ല. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻറ്റ് ചെയ്തു. ഇതോടെ നിലവിൽ 8 പേർ അറസ്റ്റിലായിട്ടുണ്ട്.