കണ്ണൂർ സിറ്റി ഉരുവച്ചാലിൽ പൂട്ടിയിട്ട വീട്ടിൽ കവർച്ച നടത്തിയ കേസിലെ പ്രതി പിടിയിൽ. ചാല സ്വദേശി അജേഷ്(28)നെയാണ് കണ്ണൂർ എ സി പി രക്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വയനാട് നിന്ന് പിടികൂടിയത്. മെയ് അഞ്ചിനാണ് ഉരുവച്ചാൽ പള്ളിക്ക് സമീപത്തെ സി.പി. നസീമയുടെ വീട്ടിൽ മോഷണം നടന്നത്. വാതിൽ തകർത്തു വീട്ടിൽ കയറി 6 പവനും 50,000 രൂപയുമാണ് കവർന്നത്. മോഷണത്തിന് ശേഷം ഇയാൾ വയനാട് ഒളിവിൽ കഴിയുകയായിരുന്നു. മൊബൈൽ ഫോണ് കേന്ദ്രികരിച്ചാണ് പ്രതി വയനാട് ഒളിവിൽ കഴിയുന്നത് പോലീസ് കണ്ടെത്തിയത്. മുന്പും നിരവധി മോഷണ കേസിലെ പ്രതിയാണ് പിടിയിലായ അജേഷെന്ന് പോലീസ് പറയുന്നു. കണ്ണൂർ സിറ്റി സി ഐ രാജീവ് കുമാർ, എസ്ഐമാരായ സുമേഷ്, രാജീവൻ, എ എസ് ഐ മാരായ അജയൻ, ഷാജി,സിപിഒമാരായ സ്നേഹേഷ്, സജിത്ത്, പ്രമോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.