കണ്ണൂരിലെ നാല് വീടുകളിൽ കള്ളൻ കയറി

പുതിയതെരുവിലെ നാല് വീടുകളിൽ കള്ളൻ കയറി. ഇന്ന് പുലർച്ചെ 1.30 ഓടെ പുതിയതെരു കുഞ്ചവയലിലാണ് സംഭവം. മൂന്ന് വീടുകളിൽ കയറാൻ ശ്രമിച്ചെങ്കിലും നടക്കാതായതോടെ തൊട്ടടുത്ത വീട്ടിൽ കയറുകയായിരുന്നു. നാലാമത്തെ വീട്ടിൽ വീട്ടുകാർ ഉറങ്ങി കിടക്കവെ വീടിന്‍റെ അടുക്കളവാതിൽ തകർത്താണ് കള്ളൻ അകത്ത് കയറിയത്. അലമാരയിൽ സൂക്ഷിച്ച പണവും വാച്ചും കവർന്നു. 1000 രൂപയാണ് കവർന്നത്. വളപട്ടണം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ചെരിപ്പും പോലീസിന് ലഭിച്ചിട്ടുണ്ട്. നിരവധി വീടുകളിൽ കള്ളൻ സന്ദർശനം നടത്തിട്ടുണ്ട്. വലിയ മോഷണത്തിനുള്ള ശ്രമമായിരുന്നു നടന്നത്.