മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നടത്തിയ പ്രസ്താവനയിൽ പ്രതികരിച്ച് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. സ്വന്തം വയ്യായ്കകൾ അവഗണിച്ചാണ് മുഖ്യമന്ത്രി പരിപാടികളിൽ ഓടിയെത്തുന്നതെന്ന് ആര്യ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു പരിപാടിക്ക് മുഖ്യമന്ത്രിയെത്തിയപ്പോൾ അദ്ദേഹത്തിന്റെ കാലിൽ നീരുണ്ടായിരുന്നുവെന്നും എന്നാൽ അതിൽ തെല്ലും ശ്രദ്ധ കൊടുത്തില്ലെന്നും മേയർ എഴുതി. ‘അദ്ദേഹം കാറിൽ നിന്നിറങ്ങുമ്പോൾ കാലിൽ അച്ഛന്റെ കാലിൽ കണുന്നത് പോലെ നീരുണ്ടായിരുന്നു. എത്ര വേദന അദ്ദേഹം സഹിക്കുന്നുണ്ടാവാം എന്ന ആശങ്ക പെട്ടെന്ന് എവിടെ നിന്നോ വന്ന് നിറയുന്നത് ഞാനറിഞ്ഞു. പക്ഷെ എന്റെ ധാരണകളെ അപ്പാടെ കടപുഴക്കിക്കളഞ്ഞു സഖാവ്. കാറിന് മുന്നിൽ അദ്ദേഹത്തെ സ്വീകരിക്കാൻ നിന്ന ചെറിയ മക്കളുടെ പ്രിയപ്പെട്ട അപ്പൂപ്പനായി, സ്‌നേഹ വാത്സല്യങ്ങൾ പകർന്ന് നിറപുഞ്ചിരിയോടെ അദ്ദേഹം പരിപാടിയിൽ പങ്കെടുത്തുവെന്നും മേയർ എഫ് ബിയിൽ കുറിച്ചു.