കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായി ഷെറിൻ സെലിൻ മാത്യുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 27 വയസായിരുന്നു. കൊച്ചി ചക്കരപറമ്പിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ രാവിലെ പത്തരയോടെയാണ് ഷെറിനെ കണ്ടെത്തിയത്. വൈറ്റിലയിലെ വാടക വീട്ടിലാണ് സംഭവം. ആലപ്പുഴ സ്വദേശിയാണ് ഷെറിന്‍. വര്‍ഷങ്ങളായി കൊച്ചിയിലാണ് താമസം. പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.