ആരുടെയെങ്കിലും കയ്യിൽ കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ; സാബു എം. ജേക്കബിനെ പരിഹസിച്ച് പി.വി ശ്രീനിജൻ എം.എൽ.എ

ട്വന്‍റി-ട്വന്‍റി കൺവീനർ സാബു എം. ജേക്കബിനെ പരിഹസിച്ച് പി.വി ശ്രീനിജൻ എം.എൽ.എ. ആരുടെയെങ്കിലും കയ്യിൽ കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണമേയെന്ന് ശ്രീനിജൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. ട്വന്‍റി ട്വന്‍റിയുടെ വോട്ട് ചോദിക്കും മുൻപ് ട്വന്‍റി ട്വന്‍റിക്കെതിരെ നടത്തിയ അക്രമങ്ങളിൽ മാപ്പുപറയാൻ ശ്രീനിജൻ അടക്കമുള്ളവർ തയ്യാറാകണമെന്ന് സാബു ജേക്കബ് ആവശ്യപ്പെട്ടിരുന്നു. ശ്രീനിജന്‍ അടക്കമുള്ളവരെ നിലയ്ക്കു നിര്‍ത്താന്‍ പാര്‍ട്ടി തയ്യാറാകണമെന്നും സാബു പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് എം.എൽ.എ പി.വി ശ്രീനിജൻറെ ഫേസ്ബുക്ക് പോസ്റ്റ്.