പെണ്‍വിലക്കിനെ ന്യായീകരിച്ച് സമസ്ത: സമ്മാനചടങ്ങിൽ വിദ്യാ‍ർത്ഥിനിയെ അപമാനിച്ചിട്ടില്ലെന്ന് നേതാക്കൾ

കോഴിക്കോട്:മലപ്പുറത്ത് മദ്രസാ പുരസ്കാരവേദിയിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവത്തിൽ ന്യായീകരണവുമായി സമസ്ത. സമ്മാനചടങ്ങിൽ മാറ്റിനിർത്തിയത് പെൺകുട്ടിക്ക് വിഷമം വരാതിരിക്കാൻ ആണെന്നാണ് നേതാക്കളുടെ വിചിത്രന്യായം.പെൺകുട്ടിക്കോകുടുംബത്തിനോ വിഷയത്തിൽ പരാതിയില്ല. സ്ത്രീകളും പുരുഷൻമാരുംഒന്നിച്ച് വേദി പങ്കിടുന്ന രീതി
സമസ്തക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.സമസ്ത പണ്ഡിത സഭയാണെന്നും അതിന്‍റെ ചിട്ടകളുണ്ടെന്നും വേദിയിൽ പെൺകുട്ടിയെ തടഞ്ഞ എം.ടി. അബ്ദുള്ള മുസ്ലിയാർ പറഞ്ഞു. സ്ത്രീകളെ വേദിയിൽ കയറ്റി ആദരിക്കുന്ന രീതി സമസ്തക്കില്ലെന്നും അബ്ദുള്ള മുസ്ലിയാർ പറഞ്ഞു.