യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരി വിവാഹിതനായി. കണ്ണൂർ സ്വദേശി അനുപമയാണ് വധു. കരിപ്പൂർ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കിയുടെ സുഹൃത്താണ് ആകാശ്. നവദമ്പതികൾക്ക് വിവാഹാശംസകൾ നേർന്നുകൊണ്ട് അർജുൻ ആയങ്കി സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടിട്ടുണ്ട്. ഫേസ്ബുക്കിൽ സേവ് ദ ഡേറ്റ് വീഡിയോ ആകാശ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ‘ഈ വരുന്ന മെയ് 12ന് അനുപമയും ഞാനും വിവാഹം ചെയ്യുന്നു. എല്ലാവരോടും സമ്മതം വാങ്ങിക്കുന്നു സ്‌നേഹം ‘ എന്ന കുറിപ്പോടെയാണ് ആകാശ് സേവ് ദ ഡേറ്റ് വീഡിയോ ഷെയർ ചെയ്തത്. കരിപ്പൂർ സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആകാശിനെ കസ്റ്റംസ് ചെയ്തിരുന്നു. ഇയാളുടെ വീട്ടിൽ കസ്റ്റംസ് റെയ്ഡും നടത്തിയിരുന്നു.