ആലപ്പുഴ ചേർത്തലയിൽ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മായിത്തറ ഭാഗ്യസദനത്തിൽ ഹരിദാസ്(65), ഭാര്യ ശ്യാമള (60) എന്നിവരെയാണ് വീടിനോട് ചേർന്നുള്ള ഷെഡിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേഹത്ത് വയർചുറ്റി സ്വയം ഷോക്കേൽപ്പിച്ചതാണെന്നാണ് നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.