കാസർകോട് ഭക്ഷ്യസുരക്ഷാവിഭാഗം നടത്തിയ പരിശോധനയിൽ വലിയ തോതിൽ പഴകിയ മത്സ്യം പിടികൂടി. തമിഴ്‌നാട്ടിൽ നിന്ന് എത്തിയ ലോറിയിൽ നിന്നാണ് 200 കിലോ പഴകിയ മത്സ്യം പിടികൂടിയത്. മത്സ്യം കാസർഗോഡ് മാർക്കറ്റിൽ എത്തിച്ചപ്പോഴാണ് പിടികൂടിയത്. കാസർകോട് ഷവർമ്മ കഴിച്ച് വിദ്യാർത്ഥിനി മരിച്ചതിന് പിന്നാലെ പ്രദേശത്തെ കടകളിലും മാർക്കറ്റുകളിലുമെല്ലാം ഭക്ഷ്യസുരക്ഷാവിഭാഗം വ്യാപകമായി പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ന് രാവിലെയും പരിശോധന നടത്തിയത്.