പാനൂരിൽ അമ്മയും കുഞ്ഞും കിണറിൽ മരിച്ച നിലയിൽ

കണ്ണൂർ പാനൂർ ചൊക്ലിക്കടുത്ത് തീർത്തിക്കോട്ട് കുനിയിൽ ജോസ്നയെയും ആറ് മാസം പ്രായമുള്ള കുഞ്ഞിനേയും വീട്ടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ വീട്ടുകാരാണ് വാതിൽ തുറന്നിട്ടത് കണ്ട് പരിശോധിച്ചപ്പോൾ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇലക്ട്രിഷ്യനായ നിവേദിന്റെ ഭാര്യയാണ് ജോസ്ന.