എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താൽപ്പര്യക്കാരെന്ന് രമേശ് ചെന്നിത്തല

കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട തൃക്കാക്കരയിലെ കോൺഗ്രസ് പ്രചാരണതന്ത്രത്തിൽ എതിർപ്പുമായി രമേശ് ചെന്നിത്തല. എൽഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താൽപ്പര്യക്കാരാണ്. ഇടത് സ്ഥാനാർഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ഇടത് മുന്നണിയുടെ സ്ഥാനാർത്ഥി നിർണയത്തിൽ സഭയുമായി ബന്ധപ്പെട്ട് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്ന് വരുന്നുണ്ട്. ജനാധിപത്യവും മതേതരത്വവും ഉയർത്തിപ്പിടിക്കുന്ന വിശാല ചിന്താഗതിയുള്ളവരാണ് കത്തോലിക്കാ സഭ. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഒരുകാലത്തും അത്തരം ഇടപെടലുകൾ നടത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.