ഷവര്‍മ്മ കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവം; മരണ കാരണം തലച്ചോറിലും ഹൃദയത്തിലുമുണ്ടായ ഷിഗല്ല ബാധയെന്ന് പോസ്റ്മോർട്ടം റിപ്പോര്‍ട്ട്

ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ചു പെണ്‍കുട്ടി മരിക്കാനാനിടയായ സംഭവത്തില്‍ പെണ്‍കുട്ടിയുടെ മരണ കാരണം തലച്ചോറിലും ഹൃദയത്തിലുമുണ്ടായ ഷിഗല്ല ബാധയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിച്ച ഷവര്‍മ്മയില്‍ നിന്നു തന്നെയാണ് ഷിഗല്ല ബാധിച്ചത് എന്ന് തന്നെയാണ് റിപ്പോര്‍ട്ട്. ശ്രവങ്ങളുടെ അന്തിമ പരിശോധന ഫലം ഇന്ന് ലഭിക്കും. ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.വി.രാംദാസും അറിയിച്ചു. എന്നാല്‍ സംഭവത്തെ കൂടുതല്‍ ഗുരുതരമായി ഇവിടുന്ന് തന്നെ ഷവര്‍മ്മ കഴിച്ച രണ്ട് കുട്ടികളുടെ നിലയും അതീവ ഗുരുതരമാണ്. ഇവര്‍ ഐസിയുവില്‍ കഴിയുകയാണ്. ഇവരുടെ തലച്ചോറിലും ഹൃദയത്തിലും ഷിഗല്ല വൈറസ് ബാധിച്ചിട്ടുണ്ട്. ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ് പോയന്റില്‍ നിന്നും ഷവര്‍മ്മ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകാന്‍ കാരണം ഷിഗെല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ പരിശോധനകള്‍ നടത്തും. ഐഡിയല്‍ ഫുഡ് പോയന്റ് കടയിലേയും പരിസര പ്രദേശങ്ങളിലേയും ജല സ്രോതസുകള്‍ പരിശോധിക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. രോഗബാധിതരില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനുള്ള മുന്‍കരുതലിലാണ് അധികൃതര്‍. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവര്‍ പ്രത്യേകം നിരീക്ഷണത്തിലാണ്. നിരീക്ഷണം ശക്തമാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാനും ആലോചിക്കുന്നുണ്ട്.