തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയായി കെ.എസ് അരുണ്‍ കുമാര്‍ മത്സരിക്കും. സി.പി.എം എറണാകുളം ജില്ലാ കമ്മറ്റിയംഗമാണ് അരുണ്‍കുമാര്‍. ഹൈക്കോടതി അഭിഭാഷകനും ജില്ലാ ശിശുക്ഷേമ സമിതി ജില്ലാ അധ്യക്ഷനും സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് അരുണ്‍ കുമാർ. സി പി ഐ എം ജില്ലാ സെക്രെട്ടറിയേറ്റിന്റേതാണ് തീരുമാനം. അരുൺ കുമാറിന്റെ ആദ്യ മത്സരം കൂടിയാണ് ഇത്.